Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തുവ്വൂര്‍: തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നില്‍ ആര്‍ഭാട ജീവിതം പൊടി പൊടിക്കല്‍.

പതിവായി സ്വര്‍ണാഭരണം ധരിച്ചിരുന്ന സുജിതയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെയാണ് യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണുവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിഷ്ണു തന്നെയാണ് കൊലയുടെ സൂത്രധാരൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ഭാടജീവിതം നയിച്ച വിഷ്ണു വലിയ കടക്കെണിയിലായിരുന്നു. സുജിതയുടെ ആഭരണം കവര്‍ന്ന് കടം വീട്ടുകയായിരുന്നു ലക്ഷ്യം. ഈ പദ്ധതി വിജയിച്ചാല്‍ മറ്റ് ചില സ്ത്രീകളെ വകവരുത്താനും തീരുമാനിച്ചിരുന്നു. പതിവായി ആഭരണം ധരിക്കുന്ന മാറ്റൊരു സ്ത്രീയെക്കൂടി വകവരുത്താൻ വിഷ്ണു ലക്ഷ്യമിട്ടിരുന്നു.

രണ്ടു സ്ത്രീകളും കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. സഹോദരങ്ങളെയും വീട്ടുകാരെയും നുണക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൊലയ്‌ക്കൊപ്പം നിര്‍ത്തിയത്.

ഒരു ഉന്നത നേതാവിനെതിരേയുള്ള ശബ്ദസന്ദേശം സ്ത്രീകളായ രണ്ടുപേരുടേയും കൈവശമുണ്ടെന്നും ഇരുവരെയും വകവരുത്തിയാല്‍ നേതാവ് ഒരുകോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സഹോദരന്മാരായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെ വിഷ്ണു വിശ്വസിപ്പിച്ചു. മൂന്നുപേരും ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് ക്വട്ടേഷൻ സംഘത്തിന്റേതെന്ന തരത്തിലുള്ള ചിത്രങ്ങള്‍ മൂന്നുപേരേയും കാണിച്ചു.

നമ്മള്‍ കൃത്യം ചെയ്തില്ലെങ്കില്‍ ക്വട്ടേഷൻ സംഘം ചെയ്യുമെന്നും പണം അവര്‍ കൈക്കലാക്കുമെന്നും വിഷ്ണു പറഞ്ഞു. ഇതില്‍ അവര്‍ വീണു. ഒരു കുഴപ്പവും വരില്ലെന്നും വിശദീകരിച്ചു.