video
play-sharp-fill

Saturday, May 17, 2025
HomeMainകോടതിയെ വെല്ലുവിളിച്ച്‌ സിപിഎം; ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി; നിർമ്മാണം നിർത്തി വെയ്ക്കാൻ...

കോടതിയെ വെല്ലുവിളിച്ച്‌ സിപിഎം; ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി; നിർമ്മാണം നിർത്തി വെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷം ഇന്നലെ രാത്രിയും തൊഴിലാളികളെ എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കോടതിയെ വെല്ലുവിളിച്ച്‌ സിപിഎം.
ശാന്തൻപാറയിലെ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്.
കോടതി നിര്‍ദ്ദേശം വന്നിട്ടും പണികള്‍ തുടരുകയാണ്.

നിർമ്മാണം നിർത്തിവെക്കാൻ
ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷം
ഇന്നലെ രാത്രിയിലും തൊഴിലാളികളെ എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കം ശാന്തൻപാറയിൽ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടം ലഘിച്ച്‌ ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്.

ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശാന്തൻപാറയില്‍ ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ 2022 നവംബര്‍ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച്‌ മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്.

ബൈസണ്‍വാലിയില്‍ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും റിപ്പോര്‍ട്ടില്‍ തുടര്‍ന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments