video
play-sharp-fill

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്; അഖിലേഷിനെ ആദ്യമായി കാണുന്നത് ഒമ്പത് വർഷങ്ങൾക്ക് മുൻപ് ; അന്നുമുതലേ സൗഹൃദത്തിലാണെന്ന് താരം 

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്; അഖിലേഷിനെ ആദ്യമായി കാണുന്നത് ഒമ്പത് വർഷങ്ങൾക്ക് മുൻപ് ; അന്നുമുതലേ സൗഹൃദത്തിലാണെന്ന് താരം 

Spread the love

സ്വന്തം ലേഖകൻ 

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. അ​ഖി​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പ്രിയതാരത്തെ ആലിം​ഗനം ചെയ്തുകൊണ്ടാണ് അഖിലേഷ് സ്വീകരിച്ചത്.

ലഖ്‌നൗവിലെ അഖിലേഷ് യാദവിന്റെ വസതിയിലായിരുന്നു സന്ദർശനം. ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. 5 വർഷം മുമ്പ് ഞാൻ ഇവിടെ ഒരു ഷൂട്ടിംഗിന് വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി.- രജനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൈസൂരുവിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.

പു​തി​യ ചി​ത്ര​മാ​യ ജ​യി​ല​റി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ജ​നി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യും ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു.

യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വിഡിയോ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.