
‘എനിക്ക് കരള്‍ തന്നത് ജോസഫാണ്.. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം; ബാല ചേട്ടൻ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടും’; കരള്‍ നല്‍കിയ വ്യക്തിയെ പരിചയപ്പെടുത്തി നടന്‍ ബാല
സ്വന്തം ലേഖകൻ
കരള്‍ രോഗം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്നു നടൻ ബാല. കുറച്ച് മാസങ്ങള്‍ക്ക് മുൻപാണ് ബാലയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോഴിതാ തനിക്ക് കരള്‍ തന്ന വ്യക്തിയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം.
ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരള്‍ സമ്മാനിച്ച വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എനിക്ക് കരള്‍ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുൻപ് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞത്. ബാല ചേട്ടൻ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി താൻ പിന്നീട് അറിഞ്ഞു’വെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.