സ്വന്തം ലേഖിക
കൊച്ചി: വാചക കസര്‍ത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴല്നാടൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാൻ എംഎല്‍എ തയ്യാറാകണം.
എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് നിര്‍മാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴല്നാടൻ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയില്‍ ലംഘനം നടത്തിയാല്‍ സംസ്ഥാന സര്‍ക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്.
മാത്യു കുഴല്‍നാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.