video
play-sharp-fill

മകള്‍ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം; പരാതിയുമായി വിഷ്ണുപ്രിയയുടെ കുടുംബം; യുവാവിനെ ഇന്ന് ചോദ്യം ചെയ്യും

മകള്‍ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം; പരാതിയുമായി വിഷ്ണുപ്രിയയുടെ കുടുംബം; യുവാവിനെ ഇന്ന് ചോദ്യം ചെയ്യും

Spread the love

സ്വന്തം ലേഖിക

കായംകുളം: കയംകുളത്ത് ക്ഷേത്രക്കുളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചാടി മരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം.

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ (17) ആണ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്. മകളുടെ മരണത്തിന് പിന്നില്‍ ബന്ധുവായ യുവാവിന്റെ മാനസിക പീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെതിരെ പെണ്‍കുട്ടിയുടെ അച്ഛൻ വിജയനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്. കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്.

യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയില്‍ ആരോപിക്കുന്നു.