ഓണക്കാലത്ത് പവര്‍ കട്ടോ അതോ നിരക്ക് വര്‍ദ്ധനയോ….? കെഎസ്‌ഇബിയിലെ വൈദ്യുതി പ്രതിസന്ധിയില്‍ തീരുമാനം ഉടന്‍; കെഎസ്‌ഇബിയോട് പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദ്ദേശം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പിടിമുറുക്കിയതിന് പിന്നാലെ കെഎസ്‌ഇബിയോട് പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍.

വിഷയം പരിശോധിച്ച്‌ കെഎസ്‌ഇബി ചെയര്‍മാനോട് 21-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മന്ത്രി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവര്‍കട്ട് അടക്കമുള്ള മാര്‍ഗങ്ങളെ ആശ്രയിക്കണോ എന്ന് 21-ന് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക.
പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ദിവസം 10കോടിയിലേറെ രൂപയാണ് ഇപ്പോള്‍ ചെലവ്.

പ്രതിദിന വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റാണിപ്പോള്‍. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും.

അതിനാല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വര്‍ദ്ധന തീരുമാനിക്കേണ്ടത്. റെഗുലേറ്ററി ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.