കോട്ടയം വിജിലൻസ് യൂണിറ്റിലെ ഇന്റലിജൻസ് സബ്ബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം വിജിലൻസ് യൂണിറ്റിലെ ഇന്റലിജൻസ് സബ്ബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
ലഭിച്ചു
1997 ൽ തൃശ്ശൂരിൽ സർവ്വീസിൽ കയറി തുടർന്ന് മറൈൻ എൻഫോഴ്മെന്റ് & വിജിലൻസ് എറണാകുളത്ത് 8 വർഷം സേവനം തുടർന്നു. കോട്ടയം ട്രാഫിക് ,ഗാന്ധിനഗർ , കാഞ്ഞിരപ്പള്ളി, കിടങ്ങൂർ എന്നിവിടങ്ങളിൽ ജോലി നോക്കിയ ശേഷം 2020 മുതൽ കോട്ടയം വിജിലൻസിൽ സബ്ബ് ഇൻസ്പെക്ടർ ആയി ജോലി നോക്കി വരികയാണ്.
ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ജോലി നോക്കി വരവെ നിരവധി എൽ പി കേസ്സുകളിലെ പ്രതികളെ പിടികൂടിയതിന് നിരവധി ഗുഡ് സർവ്വീസ് പുരസ്കാരങ്ങളും , ക്യാഷ് റിവാർഡുകളും , കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കവെ 2017 ൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷൻ റൈറ്റർക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലൻസിൽ ജോലി നോക്കി വരവെ 2021 ലെ വിജിലൻസ് ഡയറക്ടറുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് അർഹനായി.
വിജിലൻസിൽ ജോലി ചെയ്ത നാല് വർഷ കാലയളവിൽ 50 ൽ പരം ഗുഡ് സർവ്വീസ് എൻടികൾ നേടിയിട്ടുണ്ട്.
ഈ കാലയളവിൽ 47 ട്രാപ്പ് കേസുകൾ വഴി 52 അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അഴിക്കുള്ളിലാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. 2020, 2021 ബാഡ്ജ് ഓഫ് ഹോണറും , 65 ഓളം ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ആർപ്പൂക്കര സ്വദേശിയാണ് സ്റ്റാൻലി തോമസ്