യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു പീഡനദൃശ്യങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ ; പ്രമുഖ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ബംഗളൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പ്രമുഖ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. ശനിയാഴ്ച്ചയാണ് കര്‍ണാടക പൊലീസ് നിര്‍മാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്

വിരേന്ദ്ര ബാബു യുവതിയില്‍ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കില്‍ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. സംഭവം നടന്നത് 2021ൽ ആയിരുന്നുവെങ്കിലും ഇര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വൈകിയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ കൈകളിൽ നിന്ന് കൂടുതൽ പീഡനം നേരിടാതിരിക്കാൻ തന്റെ സ്വർണ്ണാഭരണങ്ങൾ വിൽക്കേണ്ടി വന്നതായി ഇരയായ യുവതി പരാതിയിൽ പറഞ്ഞു. എന്നാൽ ജൂലൈ 30ന് വീണ്ടും ആരോപണവിധേയനായ സിനിമാ നിർമ്മാതാവ് വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തി.

വീരേന്ദ്ര ബാബു തന്നെ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. ബലാത്സംഗം, ജീവന് ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.