Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ആന്റണി ഹൃദ്രോഗിയാണ്. സാമ്പത്തിക പ്രതിസന്ധിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group