ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ ഏഴര പൊന്നാന പുണ്യ ദർശനം
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഭക്തസാഗരം കൈകൂപ്പി, വിശ്വാസപ്പൊലിമയിൽ ഏഴരപ്പൊന്നാന ദർശനം. നിറചൈതന്യത്തിന്റെ നട തുറന്നതോടെ ആസ്ഥാനമണ്ഡപത്തിനു മുന്നിൽ തൊഴുകൈകളോടെ നിന്ന ഭക്തർ നമഃശിവായ വിളികളോടെ ഭക്തിയുടെ ഉന്നതിയിൽ. രാത്രി 12 നായിരുന്നു ഏഴരപ്പൊന്നാന ദർശനം. ഈ അവസരത്തിൽ ആസ്ഥാനമണ്ഡപത്തിൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദേവന്മാരുടെ സാന്നിധ്യമുണ്ടാകുമെന്നാണു വിശ്വാസം.
സന്ധ്യയ്ക്കു ദീപാരാധന മുതൽ ക്ഷേത്രപരിസരം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. ആസ്ഥാനമണ്ഡപത്തിൽ മഹാദേവന്റെ ഇടതുഭാഗത്തു നാലും വലതുഭാഗത്തു മൂന്നും പൊന്നാനകളെയും അരയാനയെ തിടമ്ബിനു മുന്നിൽ താഴെയും ഉയർത്തിവച്ച് ഭക്തർക്കു പൂർണമായും ദർശിക്കാൻ കഴിയും വിധമായിരുന്നു ക്രമീകരണം. നട തുറന്നയുടൻ ആസ്ഥാനമണ്ഡപത്തിനു മുന്നിലെ പൊന്നിൻകുടത്തിൽ ചെങ്ങന്നൂർ പൊന്നുരുട്ടുമഠത്തിലെ കാരണവർ കൃഷ്ണര് പണ്ടാരത്തിൽ ആദ്യകാണിക്ക അർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തർ കൊടിമരച്ചുവട്ടിലും പൊന്നിൻകുടത്തിലും കാണിക്ക അർപ്പിച്ചു ഭഗവാനെ വണങ്ങി. ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിച്ചു. 9 ആനകളുടെ അകമ്ബടിയോടെയായിരുന്നു എഴുന്നള്ളത്ത്. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്നാണ്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും.
കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന് ‘എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം. ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാറ്റക്സ്, ലേക്സ് (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തു നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു.