
സ്വന്തം ലേഖകൻ
കോട്ടയം : ബേക്കർ ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു. ശക്തി ഹോട്ടലിന് സമീപമുള്ള വെയിറ്റിംഗ് ഷെഡിലാണ് ബസ് ഇടിച്ചത്. ഇവിടെ ബസ് കാത്തു നിന്ന പെൺകുട്ടികൾ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ പെടാതെ രക്ഷപെട്ടത്.
തിരക്കേറിയ ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിൽ ഇതിന് മുൻപും പലതവണ അപകടങ്ങൾ നടന്നിട്ടുണ്ട്.ഈ ബസ് സ്റ്റോപ്പ് വളവിനോട് ചേർന്ന് ഇരിക്കുന്നതിനാൽ ഇവിടെ അപകടം പതിവ് കാഴ്ച്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ വെയ്റ്റിംങ്ങ് ഷെഡിന്റെ മേൽക്കൂരയിലെ പകുതിയോളം ഭാഗെത്തെ
ഓട് താഴെ വീണ് തകർന്നിട്ടുണ്ട്. ബസ്സ് കാത്തിരുന്ന കുട്ടികളിൽ രണ്ട് പേർക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
ട്രാഫിക്ക് എസ്എച്ച്ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.