
നാടകീയതകള്‍ക്ക് വിരാമം….! പാക് ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാന്‍ അനുമതി; ഇനി ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം
സ്വന്തം ലേഖിക
ഇസ്‌ലാമാബാദ്: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള നാടകീയതകള്‍ക്ക് വിരാമം.
ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടക്കുന്നില്ല. ഐസിസി, എസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമേ ഇരു ടീമുകളും മുഖാമുഖം വരുന്നുള്ളൂ.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം ഉറപ്പായി. ലോകകപ്പില്‍ ഒക്ടോബര്‍ 15-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം.
സുരക്ഷാ കാരണങ്ങള്‍ ഈ കളി ഒരു ദിവസം മുന്നേ ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലാണ്. പതിനഞ്ചാം തിയതി നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് എന്നതിനാല്‍ സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് അഹമ്മദാബാദ് പൊലീസ് ബിസിസിഐയെ അറിയിച്ചിരുന്നു.
ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന്‍റെ തിയതി മാറ്റം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.