video
play-sharp-fill
സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങൾ; നവവധുവിൻ്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു; കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; പരിക്കേറ്റ 19കാരി  ആശുപത്രിയില്‍ ചികിത്സയിൽ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖിക

കോഴിക്കോട്: താമരശ്ശേരിയില്‍ 19 വയസുകാരിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.

ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂര്‍ സ്വദേശി ബഹാവുദ്ദീൻ അല്‍ത്താഫിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപത് മാസം മുൻപാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്. അന്ന് മുതല്‍ ആരംഭിച്ചതാണ് ശാരീരിക മാനസിക മര്‍ദ്ദനങ്ങളെന്ന് പെണ്‍കുട്ടി പറയും. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസില്‍ പരാതി മുൻപ് നല്‍കാനൊരുങ്ങിയിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

പിന്നീടും പീഡനം തുടര്‍ന്ന ബഹാവുദ്ദീൻ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇരുകാലുകളും കയ്യും പ്രതി തല്ലിയൊടിച്ചു. പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.