കോട്ടയം വടവാതൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്.

എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.