video
play-sharp-fill

Friday, May 23, 2025
HomeMainനാട്ടുകാരുടെയും വീട്ടുകാരുടെയും കൂഞ്ഞൂഞ്ഞിന്റെ കല്ലറയിലേക്ക് ലോകത്തിലെ നാനാഭാഗങ്ങളിലുള്ളവർക്ക് സ്വാഗതം..; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന പാക്കേജുമായി...

നാട്ടുകാരുടെയും വീട്ടുകാരുടെയും കൂഞ്ഞൂഞ്ഞിന്റെ കല്ലറയിലേക്ക് ലോകത്തിലെ നാനാഭാഗങ്ങളിലുള്ളവർക്ക് സ്വാഗതം..; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന പാക്കേജുമായി ടൂര്‍ കമ്പനി ! ! ! ; ആദ്യ യാത്ര തുടക്കം കുറിക്കുന്നത് നാളെ !!

Spread the love

സ്വന്തം ലേഖകൻ 

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന പാക്കേജുമായി ടൂര്‍ കമ്പനി ! ആദ്യ യാത്ര ആഗസ്റ്റ് 5ന്. ആറ്റിങ്ങലിലെ കമ്പനി ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചത് രാത്രി പത്തിനു ശേഷവും പുതുപ്പള്ളി പള്ളിയിയിലെത്തുന്ന ജനക്കൂട്ടം കണ്ടിട്ട്

കോട്ടയം: നാട്ടുകാർക്കും വീട്ടുകാർക്കും കൂഞ്ഞൂഞ്ഞ്, മുഖ്യമന്ത്രി പദത്തിലെത്തിയതോടെ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും ഉറക്കെ വിളിക്കുന്ന ഉമ്മൻ ചാണ്ടി. പാർട്ടിക്കാർക്ക് അന്നും ഇന്നും പ്രിയപ്പെട്ട ഒ.സി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരുകൾ പലതെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന വ്യക്തിത്വം. കേരളത്തിൽ ഇന്ന് ഉമ്മൻചാണ്ടിക്കുള്ള ജനപ്രീതിയുടെ കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കം കാണില്ല.

ഉമ്മൻ ചാണ്ടിയെ സഭ വിശുദ്ധനാക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ സമൂഹം അദേഹത്തെ വിശുദ്ധനായി തന്നെ പരിഗണിക്കുന്നു എന്ന് തന്നെയാണ് പുതുപ്പള്ളി പള്ളിയിലേക്ക് ദിവസവും എത്തുന്ന നൂറുകണക്കിന് ആളുകള്‍ പറയുന്നത്.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെ ഈ ആള്‍ക്കൂട്ടത്തെ കണ്ട് പുതുപ്പള്ളി തീര്‍ത്ഥാടന പാക്കേജ് തയ്യാറെടുക്കുകയാണ് പല ടൂര്‍ ഓപ്പറേറ്റര്‍മാരും. ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ടൂര്‍സ് ആന്റ് ട്രാവല്‍സ് ആണ് ആദ്യമായി ഇത്തരമൊരു പാക്കേജ് ഒരുക്കുന്നത്.

തീര്‍ത്ഥാടക പാക്കേജ് ഒരുക്കുന്നതിരുവനന്തപുരത്തെ പ്രധാന ടൂര്‍ കമ്ബനിയാണ് വിശ്വശ്രീ. ആദ്യ യാത്ര നിശ്ചയിച്ചിരിക്കുന്നത് ശനിയാഴ്ചയാണ്. രാവിലെ 7 മണിക്ക് ആറ്റിങ്ങലില്‍ നിന്നും പുറപ്പെട്ട് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിന് ശേഷം രാത്രി മടങ്ങിയെത്തും. ഒരാള്‍ക്ക് 500 രൂപയാണ് നിരക്ക്.

ഇതിനകം 20 പേര്‍ ആദ്യയാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി കര്‍ക്കിടമാസത്തില്‍ നാലമ്ബല ദര്‍ശനത്തിന് ടൂര്‍ പാക്കേജ് ഒരുക്കുന്നവരാണ് വിശ്വശ്രി.

പുതുപ്പളളി വഴിയാണ് നാലമ്പല പാക്കേജ്. ഈ യാത്രക്കിടയില്‍ രാത്രി പത്തിന് ശേഷവും നിരവധി വാഹനങ്ങളിലായി നൂറുകണക്കിന് ആളുകള്‍ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കബറിലും എത്തുന്നത് കണ്ടതോടെയാണ് പുതിയ ആശയം ഇവര്‍ക്കും കിട്ടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments