video
play-sharp-fill

“ആദായ വിലയിൽ ഹാൻസ്, പൂട്ടിട്ട് എക്സൈസ്”!!കോട്ടയം ന​ഗരത്തിലും കോടിമതയിലും മാരക പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ ഹരിയാന സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു; വീ‍ഡിയോ കാണാം

“ആദായ വിലയിൽ ഹാൻസ്, പൂട്ടിട്ട് എക്സൈസ്”!!കോട്ടയം ന​ഗരത്തിലും കോടിമതയിലും മാരക പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ ഹരിയാന സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു; വീ‍ഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉല്പന്നമായ ഹാൻസ് പായ്ക്കറ്റുകൾ വില്പന നടത്തിവന്ന ഹരിയാന സ്വദേശി എക്സൈസിന്റെ പിടിയിൽ. മൂലേടത്ത് വാടകയ്ക്ക് താമസിക്കുന്ന ദേവേന്ദർ സിംഗ് (40) നെയാണ് കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളാണിത്. പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ടൗണിലും കോടി മത ഭാഗത്തും മഫ്തിയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു. അന്യ സംസ്ഥാനക്കാർ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടർന്നാണ് ഹരിയാന സ്വദേശിയായ ഹാൻസ് മൊത്തക്കച്ചവടക്കാരന്റെ വിവരം ലഭിച്ചത്.


തുടർന്ന് എക്സൈസുകാർ കോട്ടയം ടൗണിലുള്ള പാൻ ഷോപ്പിൽ ആവശ്യക്കാരായി എത്തുകയും ആളറിയാതെ എക്സൈസുകാർക്ക് ഹാൻസ് നൽകുകയുമായിരുന്നു. ബാംഗ്ലൂരിൽ നിന്നും ചെറിയ വിലയിൽ പുകയില ഉല്പന്നങ്ങൾ വാങ്ങി വൻ ലാഭത്തിന് കോട്ടയം ടൗണിൽ വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. പ്രതിയുടെ പാൻ ഷോപ്പിൽ നിന്നും താമസ സ്ഥലത്ത് നിന്നുമാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. പ്രതിക്കെതിരെ കോട് പ ആക്ട് പ്രകാരം കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി.വൈ ചെറിയാൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിൻ റ്റി, പ്രിവന്റീ വ് ഓഫീസർമാരായ രാജീവ് ആർ.കെ, മനോജ് കുമാർ . ഡി, കണ്ണൻ സി ,സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു, ശ്യാംകുമാർ . എസ്, ലാലു തങ്കച്ചൻ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അമ്പിളി കെ.ജി, സോണിയ പി. വി എന്നിവർ പങ്കെടുത്തു