
ബോയ്സ് എസ്റ്റേറ്റും പുലിപ്പേടിയില്‍….! കൊടികുത്തി ഭാഗത്ത് രണ്ട് പശുക്കളെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി; വീണ്ടും വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മുണ്ടക്കയത്തെ മലയോരമേഖല
സ്വന്തം ലേഖിക
മുണ്ടക്കയം: വീണ്ടും വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടുകയാണ് മലയോരമേഖല.
പരിസണ്‍ ഗ്രൂപ്പിന്റെ പ്രധാന റബര്‍ തോട്ടമായ ബോയിസ് എസ്റ്റേറ്റിന്റെ കൊടികുത്തി ഭാഗത്ത് രണ്ടു പശുക്കളെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കളെ ആക്രമിച്ചത് പുലിയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. തൊഴിലാളികളും പ്രദേശവാസികളും ഇതോടെ ഭീതിയിലായി.
വന്യമൃഗ ആക്രമത്തില്‍ രണ്ട് പശുക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ടാപ്പിംഗ് ജോലിയ്ക്കായി എസ്റ്റേറ്റില്‍ ഇറങ്ങിയ തൊഴിലാളികളാണ് കൊടികുത്തി ഒന്നാം കാട് മേഖലയില്‍ പാതയോരത്ത് പശുവിനെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്.
ഒരാഴ്ച മുൻപ് ഈ മേഖലയില്‍ തന്നെ ആറ്റുതീരത്ത് പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു .അതും പാതി ഭക്ഷിച്ച നിലയിലായിരുന്നു.
Third Eye News Live
0