എസ്. പി. സി പദ്ധതിയുടെ സ്ഥാപക ദിനാചരണം ; കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പതാക ഉയർത്തി; എസ്.പി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു  

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: എസ്. പി. സി പദ്ധതിയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പതാക ഉയർത്തി.

എസ്.പി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.സുഗതൻ, എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ, എസ്.പി.സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ജയകുമാർ ഡി,മറ്റ് പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കോടതി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജി. ഹരികുമാർ കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.