video
play-sharp-fill

ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം; പോസ്റ്റ് വുമന് ദാരൂണാന്ത്യം; രക്ഷിക്കണമെന്ന് അലറിയെങ്കിലും യുവതിയുടെ ശബ്ദം ആർക്കും കേൾക്കാൻ സാധിച്ചില്ല

ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം; പോസ്റ്റ് വുമന് ദാരൂണാന്ത്യം; രക്ഷിക്കണമെന്ന് അലറിയെങ്കിലും യുവതിയുടെ ശബ്ദം ആർക്കും കേൾക്കാൻ സാധിച്ചില്ല

Spread the love

സ്വന്തം ലേഖകൻ 

താഷ്കെന്റ്: ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ മൂന്ന് ദിവസം കുടുങ്ങി കിടന്ന യുവതിക്ക് ദാരൂണാന്ത്യം. ഓൾഗ ലിയോൻടൈവ(32) എന്ന പോസ്റ്റ് വുമനാണ് അതിദാരുണമായി മരിച്ചത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ ശബ്ദം കേട്ടില്ല.

ജൂലൈ 24 ന് ഓൾഗയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൂന്നു ദിവസത്തിനുശേഷമാണ് ഓൾഗയുടെ മൃതദേഹം കണ്ടെത്താനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ അറിയിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി മുടക്കമുണ്ടായില്ലെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് രജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ പാലെർമോയിലും സമാന സംഭവം ഉണ്ടായിരുന്നു. വൈദ്യുതി മുടങ്ങിയതോടെ 61കാരിയായ ഫ്രാൻസിസ്ക മർഷിയോൺ ലിഫ്റ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു.