പൂര്‍ണ്ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച സിനിമ; റഷീദ് പാറക്കലിന്റെ മനോരാജ്യത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

ഇൻ ഡീജീനിയസ് ഫിലിംസിൻ്റെ ബാനറിൽ അനസ് മോൻ സി കെ നിർമ്മിച്ച്, റഷീദ് പാറക്കൽ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.

ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചത്. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വിജസ്വൽ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയയിൽ ജീവിച്ചിട്ടും തനി കേരളീയനായി തുടരാൻ ശ്രമിക്കുന്ന മനു കേരളീയൻ എന്ന നായകനും പാശ്ചാത്യ രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരും ചേർന്ന് തികച്ചും നിർദ്ദോഷ നർമ്മങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

അപ്രതീക്ഷിതമായി മനുവിൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മിയ എന്ന പെൺകുട്ടി മൊത്തത്തിൽ കാര്യങ്ങൾ തകിടം മറിക്കുന്നു. മറ്റൊരു നായകനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് പിന്നെ മനുവിൻ്റെ യാത്ര.

മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിൻ്റെ നിഷകളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായി ഒരു ഫാമിലി ഡ്രാമയാണ് മനോരാജ്യം.

കോ:പ്രൊഡ്യൂസർ രശ്മി ജയകുമാർ, ഡി ഒ പി: മാധേശ് ആർ, എഡിറ്റിംഗ്: നൗഫൽ അബ്ദുള്ള, സംഗീതസംവിധാനം: യൂനസിയോ, പശ്ചാത്തലസംഗീതം: സുധീപ് പലനാട്, പ്രൊഡക്ഷൻ കൺട്രോളർ: പിസി മുഹമ്മദ്, പി ആർ ഒ: എം കെ ഷെജിൻ.