video
play-sharp-fill

മൂവാറ്റുപുഴയിൽ അമിതവേ​ഗതയിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്കോടിച്ച യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി

മൂവാറ്റുപുഴയിൽ അമിതവേ​ഗതയിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്കോടിച്ച യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി. അമിത വേഗത്തില്‍ ബൈക്കോടിച്ചു വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്.

നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണു പൊലീസ് പറയുന്നത്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലാണു അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി തെറിച്ചു വീണത്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായ യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്.