
സ്വന്തം ലേഖകൻ
കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി രണ്ടാംഘട്ട ശിൽപശാല ഇന്ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശില്പശാലയിൽ അവതരിപ്പിക്കും.
മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി വാർഡ് തരത്തിലുള്ള ക്ലസ്റ്ററുകൾ കൂടുതൽ പ്രവർത്തന സജ്ജമാക്കും. ഓരോ വാർഡിലും 20 പേരിൽ കുറയാത്ത സംഘമാണ് മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശില്പശാലയിൽ ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, കർഷക സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് -സർവീസ് സംഘടനാ പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സഹകരണ സംഘം പ്രതിനിധികൾ, സ്കൂൾ പി.ടി.എ.-എൻ.എസ്.എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ.സി. ജെയിംസ് അറിയിച്ചു.