video
play-sharp-fill

കോൺഗ്രസ് എംഎൽഎമാർ കെഎസ്‍യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം ; പൊലീസുകാരുടെ ഭാഗത്തെ വീഴ്ച്ചയെന്ന് റിപ്പോർട്ട് ; നടപടിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കോൺഗ്രസ് എംഎൽഎമാർ കെഎസ്‍യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം ; പൊലീസുകാരുടെ ഭാഗത്തെ വീഴ്ച്ചയെന്ന് റിപ്പോർട്ട് ; നടപടിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്‍യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കാലടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സതീഷ്, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് റ്റേഷനിലെത്തിയ റോജി എം ജോൺ അടക്കമുള്ള നേതാക്കൾ പ്രതിഷേധിച്ചതോടെ, പൊലീസ് കെഎസ്‍യു പ്രവർത്തകരെ വിട്ടയക്കുകയായിരുന്നു.

നേതാക്കൾ ശകാരിച്ചതോടെ മേലുദ്യോഗസ്ഥരെ പോലും അറിയിക്കാതെ കെഎസ്‍യു പ്രവർത്തകരെ വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായത്.