പ്ലസ് വണ്‍ പ്രതിസന്ധി; താത്കാലിക ബാച്ച്‌ കൊണ്ട് കാര്യമില്ല; ആശങ്കകള്‍ പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്ലീം ലീഗ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച്‌ അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.

ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരും. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താത്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഊ തീരുമാനം.

വടക്കന്‍ ജില്ലകളില്‍ 97 താത്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താത്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താത്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താത്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.