
അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്കിട്ട് കത്തിക്കും ! മണിപ്പുർ ഐക്യദാർഢ്യ പ്രതിഷേധത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ; സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം മുഴക്കിയത് ; കേസെടുത്ത് പൊലീസ് ; വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി യൂത്ത് ലീഗ് ; വീഡിയോ കാണാം !
സ്വന്തം ലേഖകൻ
കാസർകോട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചു. അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്കിട്ട് കത്തിക്കും ! എന്ന രീതിയിലാണ് മുദ്രാവാക്യം വിളിച്ചത്
കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് ഇത്തരത്തിൽ പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം മുഴങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ മുദ്രാവാക്യം വിളികൾ. പിന്നാലെ ഇതിന്റെ വീഡിയോ പുറത്തുവന്നു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.
റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അധികാരികൾ നടപടിയെടുത്തിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൽ സലാമിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു.
മുസ്‍ലിം ലീഗിന്റെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽനിന്നു വ്യതിചലിച്ചും പ്രവർത്തിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുൽ സലാം ചെയ്തതു മാപ്പർഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയിൽ അറിയിച്ചു. അന്യായമായി സംഘംചേരലിനുമാണ് പൊലീസ് കേസെടുത്തത്.