video
play-sharp-fill

ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല; ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല; സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്; ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്;  ഹണി റോസ്

ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല; ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല; സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്; ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്; ഹണി റോസ്

Spread the love

സ്വന്തം ലേഖകൻ

നടി ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. താരത്തിനെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

ഹണി റോസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറി ആണെന്ന ആരോപണവും വിമര്‍ശകര്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്‌മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ?

ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.’