വീടുകയറി വീട്ടമ്മയേയും മകനേയും കൈയ്യേറ്റം ചെയ്തു ; കാഞ്ഞിരപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കഞ്ഞിരപ്പള്ളി : വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ അജയ് റ്റി.എസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇയാൾ വൈകുന്നേരം വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും ഇവരുടെ മകനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന് ഇവരുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ സുരേഷ് കുമാർ വി.വി, സി.പി.ഓ ഓമാരായ ഹുസൈൻ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.