play-sharp-fill
കെ എം മാണിയുടെ വിയോഗ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാലായിൽ ഇടതുപക്ഷം അട്ടിമറി ജയം നേടി; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പളളിയിൽ അദ്ദേഹത്തിൻരെ രാഷ്ട്രീയ പിൻഗാമി ആര്?; കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും സാധ്യത; തൽകാലം കോൺഗ്രസ് നെടുംതൂൺ നഷ്ടപ്പെട്ടതിന്റെ വേദനയിൽ; ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് സിപിഎം; പിൻ​ഗാമിയെ പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

കെ എം മാണിയുടെ വിയോഗ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാലായിൽ ഇടതുപക്ഷം അട്ടിമറി ജയം നേടി; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പളളിയിൽ അദ്ദേഹത്തിൻരെ രാഷ്ട്രീയ പിൻഗാമി ആര്?; കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും സാധ്യത; തൽകാലം കോൺഗ്രസ് നെടുംതൂൺ നഷ്ടപ്പെട്ടതിന്റെ വേദനയിൽ; ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് സിപിഎം; പിൻ​ഗാമിയെ പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനു പിന്നാലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചർച്ചയിലേക്ക്. പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസ് ഉടൻ തുടങ്ങില്ല. അര നൂറ്റാണ്ടിലധികം ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളി മണ്ഡലം പിടിച്ചെടുക്കുകയാണ് സിപിഎം ലക്ഷ്യം. പാലായിൽ അരനൂറ്റാണ്ട് എംഎൽഎയായിരുന്നത് മാണിയുടെ മരണത്തോടെ മാണി സി കാപ്പൻ ഇടതു സ്ഥാനാർത്ഥിയായി നിന്ന് അട്ടിമറി വിജയം നേടി. പിന്നീട് കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തി. അപ്പോൾ ജോസ് കെ മാണി മത്സരിച്ചെങ്കിലും വിജയിച്ചത് വലതുപക്ഷത്തേക്ക് ചുവടു മാറിയ മാണി സി കാപ്പനാണ്. സമാന രീതിയിൽ പുതുപ്പള്ളിയിലും ജനം മറിച്ചു ചിന്തിക്കുമെന്നാണ് സിപിഎം നിലപാട്.


പുതുപ്പള്ളിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് 9044 വോട്ടുകൾക്ക് മാത്രമാണ് സിപിഎം യുവനേതാവ് ജെയ്ക് തോമസ് പരാജയപ്പെട്ടത് . ജെയ്കിനെ തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുകയാണ് സിപിഎമ്മിന്റെ തന്ത്രം. എന്നാൽ തീരുമാനം വൈകും. നിലവിലെ സാഹചര്യത്തിൽ ചാണ്ടി ഉമ്മൻ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഉപതിരഞ്‍െടുപ്പിൽ മത്സരിക്കുന്നതിനക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, അച്ഛന് പകരമാവില്ല താനെന്നും, പാർട്ടിയാണ് പിൻ​ഗാമിയെ തീരുമാനിക്കുന്നതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാണ്. നാഷണല്‍ ഔട്ട്‌റീച്ച് സെല്ലിന്റെ ചെയര്‍മാനാണ്. അതാണ് പാര്‍ട്ടി എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം. അത് ഞാന്‍ ചെയ്യും. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകണം എന്ന് പാര്‍ട്ടി പറഞ്ഞാല്‍, എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് അങ്ങനെയൊരു തീരുമാനമില്ലല്ലോ, അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചാണ്ടി ഉമ്മനെ ആരാക്കണം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം എന്ന ചോദ്യത്തിന്റെ മറുപടി: എന്റെ ആഗ്രഹത്തിന് അദ്ദേഹം വിട്ടുതന്നു എന്നായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒന്നും അടിച്ചേല്‍പിക്കില്ലായിരുന്നു. എനിക്ക്, എന്റെ ചെറുപ്പം തൊട്ട് രാഷ്ട്രീയമായിരുന്നു മനസ്സില്‍. അതിന് പ്രചോദനമായത് രണ്ടുപേരാണ്. ഒന്ന് പിതാവ് ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തേത് രാജീവ് ഗാന്ധിയും.

പുതുപ്പള്ളിക്കാരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്- നിങ്ങളുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. എന്റെ നഷ്ടം പോലെ തന്നെ അത് നികത്താനാകാത്തതാണ്, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടി… ഉമ്മൻ ചാണ്ടിയെന്നാൽ പുതുപ്പള്ളിയും…. ഒരു രാഷ്ട്രീയ നേതാവിലൂടെ നാട് അറിയപ്പെടുന്നത് അത്യപൂർവ്വം. അത്തരമൊരു അപൂർവ്വതയാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുമായി ഉണ്ടായിരുന്നത്. പുതുപ്പള്ളിക്കാരുടെ എല്ലാമെല്ലാമായിരുന്നു അവരുടെ കുഞ്ഞൂഞ്ഞ്. മത്സരിക്കാൻ ഇറങ്ങിയ ശേഷം അവർ ഒരിക്കൽ പോലും ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല.

സമാനതകളില്ലാത്ത ബന്ധമാണ് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി നിയോജക മണ്ഡലവും തമ്മിലുള്ളത്. 1970 മുതലിങ്ങോട്ട് ഇന്നേ വരെ ഇവിടെ വേറൊരു എംഎൽഎ ഉണ്ടായിട്ടില്ല. ഉണ്ടാകാൻ അവർ അനുവദിച്ചിട്ടില്ല. കഴിഞ്ഞ 53 വർഷമായി കുഞ്ഞൂഞ്ഞു മാത്രമാണ് അവരുടെ എംഎൽഎ. ഒരേ സ്ഥലത്ത് ഇത്രയും ദീർഘനാൾ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി വേറേ ഉണ്ടായതായി സംശയമുണ്ട്.