കോട്ടയം ടൗണിൽ വ്യാഴാഴ്ച (നാളെ) മുഴുവൻ സമയവും കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ഉച്ചക്ക് 1 മണി മുതൽ 5 മണിവരെ കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചു 

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: കോട്ടയം ടൗണിൽ വ്യാഴാഴ്ച (നാളെ) മുഴുവൻ സമയവും കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉച്ചക്ക് 1 മണി മുതൽ 5 മണിവരെ കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച പൂര്‍ണമായും അടച്ചിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ.കെ.എന്‍ പണിക്കര്‍, ട്രഷറര്‍ വി.എം. മുജീബ് റഹ്മാന്‍, വൈസ് പ്രസിഡന്‍റുമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചന്‍ അയ്യരുകുളങ്ങര, എം.എ. അഗസ്റ്റിന്‍, പി.എസ്. കുര്യാച്ചന്‍, എബി സി. കുര്യന്‍, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.