
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.
തിരുവനന്തുപുരത്തു നിന്ന് കൊല്ലത്തെത്താൻ ഏഴുമണിക്കൂറിലധികം സമയമെടുത്തു. നിലമേൽ നിന്ന് ഇപ്പോൾ വാഹനം ചടയമംഗലത്തേക്ക് കടന്നു. അവിടെ നിന്നും ആയൂരിലേക്കും, അവിടെനിന്ന് വാളകത്തേക്കും കടന്നു. അവിടെനിന്നും കൊട്ടാരക്കരയിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.