വൈക്കത്തു നിന്ന് ശശികുമാർ എത്തിയത് തന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിനെക്കാണാൻ; തീരാദു:ഖത്തിലാഴ്ത്തിയ വാർത്തയെന്നും, കേട്ടപാതി ഓടിയെത്തി; ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ വിതുമ്പി ശശികുമാർ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണവാർത്തയറിഞ്ഞ് പുതുപ്പള്ളിയിലെ വീടിനു മുറ്റത്തെത്തിയവരിൽ വൈക്കത്തു നിന്നെത്തിയ ശശികുമാറും ഉണ്ടായിരുന്നു.

കാലിന് സ്വാധീനമില്ലാത്ത ശശികുമാറിന് ഉമ്മൻചാണ്ടി വാങ്ങിക്കൊടുത്ത വാഹനത്തിൽ ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തിയതിരുന്നത്. 2014ലാണ് ശശികുമാറിന് ഉമ്മൻ ചാണ്ടിയുടെ സ്നേഹ സമ്മാനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണവാർത്തയറിഞ്ഞയുടൻതന്നെ വൈക്കത്തു നിന്ന് രാവിലെ തന്നെ ശശികുമാർ എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട് സാറിന്റെ മരണം ശശികുമാറിനെ വളരെയധികം ദു:ഖത്തിലാക്കിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഇവിടെ വരുമ്പോൾ കയറി ഇരിക്കാനൊക്കെ പറയുകയും സ്നേഹത്തോടെ തന്നെ സ്വീകരിക്കുകയും ചെയ്ത് പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മൻചാണ്ടി സാർ.

വൈക്കത്തൊന്നും ശശികുമാർ കൊച്ചുപുത്തേഴത് 2014 ഉമ്മൻചാണ്ടി തനിക്ക് നൽകിയ വണ്ടിയും ആയിട്ടാണ് ശശികുമാർ പ്രീയപ്പെട്ട സാറിനെ കാണുവാൻ എത്തിയത്. ഉമ്മൻ ചാങ്ങിസാറിനെ വിളിച്ച സമയത്ത് എന്നെ വിളിച്ചുകൂടായിരുന്നോ ദൈവത്തിന്. എന്ന് പറഞ്ഞ് വിതുമ്പുന്ന ശശികുമാറർ കാഴ്ചക്കാർക്ക് നൊമ്പരമായി.