
സ്വന്തം ലേഖകൻ
വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിൽ അലഞ്ഞു തിരിയുന്ന നായ് സുജക്കുനേരെ പാഞ്ഞടുക്കുകയും വസ്ത്രം കടിച്ചുകീറുകയുമായിരുന്നു. ഇതിനിടെ നിലത്തുവീണ ഇവരുടെ കൈക്ക് നായ കടിച്ചു. സമീപമുണ്ടായിരുന്നവർ നായയെ തുരത്തിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുജയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.