തൃശൂരിൽ അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആളൂർ സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളൂർ സെന്റ് ജോസഫ് സ്കൂളിൽ അധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.