play-sharp-fill
കുടുംബവുമായി അകന്നു കഴിയുന്ന അച്ഛൻ മകളുടെ വിവാഹ ദിവസം തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ

കുടുംബവുമായി അകന്നു കഴിയുന്ന അച്ഛൻ മകളുടെ വിവാഹ ദിവസം തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം.

കഞ്ഞിക്കുഴി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ(54) ആണ് മരിച്ചത്. സംഭവത്തിൽ വീടും ഭാഗികമായി കത്തിനശിച്ചു. സുരേന്ദ്രന്റെ മൂത്ത മകളുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഭാര്യയുടെ ബന്ധുക്കൾക്കൊപ്പം മുഹമ്മയിലാണ് ഇവരുടെ രണ്ട് പെൺമക്കളും താമസിക്കുന്നത്.

കഞ്ഞിക്കുഴിയിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് സുരേന്ദ്രൻ താമസിക്കുന്നത്.വിവാഹത്തിൽ പങ്കെടുക്കാനായി സുരേന്ദ്രന്‍റെ അമ്മ പോയ സമയത്താണ് തീ കൊളുത്തിയത്.

വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.