സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 177 പേർ; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാൻ നിർദ്ദേശം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖിക
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കേരളത്തില്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പകര്‍ച്ചപ്പനികള്‍ വൻ തോതില്‍ വര്‍ദ്ധിച്ചു.
നിരവധി ആളുകളാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. രോഗം പടരാതിരിക്കാൻ അതിനുവേണ്ട മുൻകരുതലുകള്‍ എടുക്കേണ്ടതും പ്രതിരോധിക്കേണ്ടതും പ്രധാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷമാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്നലെ മാത്രം ഡെങ്കിയ്‌ക്ക് ചികിത്സ തേടിയത് 177 പേരാണ്.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്നത് ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കണം. പകര്‍ച്ചപ്പനി പ്രതിരോധത്തിന് പ്രശ്നബാധിത മേഖലകളെ ഹോട്ട്സ്പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം.