Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്.

രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. 339 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വോട്ടണ്ണെല്‍ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് നിര്‍ണായകമാണ്.

അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയത്. അക്രമ സംഭവങ്ങളില്‍ 30 പേര്‍ മരിച്ചെന്നാണ് കണക്ക്.

സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികള്‍, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.