ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി വീട്; കണ്ണന്റെ ദുരിതമറിഞ്ഞതോടെ വീട് വെച്ചു കൊടുക്കാമെന്ന് സുരേഷ് ഗോപി; സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍; ഭക്ഷണപ്പൊതികളുമായി എൻ.എസ്.എസ് വളന്റിയര്‍മാരും

Spread the love

സ്വന്തം ലേഖിക

തൃപ്രയാര്‍: നടൻ സുരേഷ് ഗോപി പണിത് നല്‍കുന്ന നന്മ വീടിന് സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍.

ഇവര്‍ക്ക് ഭക്ഷണം നല്‍കി എൻ.എസ്.എസ് വളന്റിയര്‍മാരും.
ബാങ്ക് ജപ്തിയുടെ തീരാ ദുഃഖത്തിലും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം നടൻ സുരേഷ് ഗോപിയും ഒത്തുചേര്‍ന്നപ്പോള്‍ ജപ്തി ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വീടിനുള്ള പണിയും തുടങ്ങി. വീടിന്റെ വാര്‍പ്പ് കഴിഞ്ഞുവെന്നറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നല്‍കാമെന്നേറ്റു.

അതിനായി എം സാൻഡ് ഋഷി എന്ന മെഡിക്കല്‍ റെപ്പും, സിമന്റ് വേളയില്‍ ട്രെഡേഴ്‌സും സ്‌പോണ്‍സര്‍ ചെയ്തു. തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവര്‍ തേപ്പ് ആരംഭിച്ചപ്പോള്‍ ചേട്ടന്മാര്‍ക്കുള്ള ഭക്ഷണപ്പൊതികളുമായി നാട്ടിക എസ്.എൻ ട്രസ്റ്റിലെ എൻ.എസ്.എസ് വളന്റിയര്‍മാരായ അനന്ത കൃഷ്ണനും ദേവദത്തനും അക്ഷിതും ശ്രീജിലും അനാമികയും അരുണിമയുയൊക്കെയെത്തി.

പ്രോഗ്രാം ഓഫീസര്‍ ശലഭ ജ്യോതിഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റര്‍, ജയൻബോസ് എന്നിവര്‍ സംബന്ധിച്ചു.