Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹൈദരാബാദ്: വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം . ചോര വാര്‍ന്നാണ് മരണം. ഇരുപതുകാരനായ ദീക്ഷിത് റെഡ്ഡിയാണ് വൃഷ്ണം മുറിച്ച്‌ ചോര വാര്‍ന്നു മരിച്ചത്. ഇയാൾ വിഷാദ രോഗിയാണെന്നും ആത്മഹത്യ ചെയ്തതാകുമെന്നുമാണ് പ്രാഥമിക നിഗമനം.

അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു ദീക്ഷിതിന്റെ താമസം. നാല് വ‌ര്‍ഷത്തിന് മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ചികിത്സ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സഹപാഠികള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഡല്‍ഹി ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്‌ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആയുഷ് ക്യാമ്പസിലെ ഹോസ്റ്റല്‍ തൂങ്ങിമരിക്കുകയായിരുന്നു.