അപകീര്‍ത്തികരമായ പരാമര്‍ശം; ഷാജന്‍ സ്‌കറിയക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി ; എസ്‌സി-എസ്‌ടി ആക്ട് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ; അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകൻ  

കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. പി.വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതിന്‌ എസ്സി/എസ്ടി ആക്ട് പ്രകാരം ക്രിമിനല്‍ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുൻ കൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.

എന്നാൽ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

പരാതിക്കാരന്‍ എസ്സി അംഗമായതിനാലും മോശമായ എന്തെങ്കിലും പറഞ്ഞതിനാലും അത് പരാതിക്കാരന്റെ ജാതി നിലയെ ബാധിക്കില്ല. ജാതിയുടെ പേരില്‍ പ്രതി അപമാനിച്ചതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഷാജന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാകാം, എന്നാല്‍ ഇത് എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല. ഭാര്യാപിതാവ് (പരാതിക്കാരന്റെ), ജുഡീഷ്യറി തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം എന്തെങ്കിലും പറഞ്ഞത് മോശമാണ്, എന്നാല്‍ , SC-ST ആക്ട് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയിൽ ശ്രീനിജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി, വീഡിയോയുടെ പകര്‍പ്പ് കോടതിക്ക് നല്‍കിയിരുന്നു.