
സ്വന്തം ലേഖകൻ
പാലക്കാട്: ചില്ലറവില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ഒഡീഷയിലെ ഗജപതി ജില്ലയിൽ അഡവ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത് . പോലീസ് പരിശോധനയിൽ ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ 4.30 ന് ആണ് സംഭവം. വിപണിയിൽ അൻപത് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആർപിഎഫ് യുവാക്കളിൽ നിന്നും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വിൽപ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവർ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനിൽ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.