video
play-sharp-fill

താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറ്റി നല്‍കി; തിരിച്ചറിഞ്ഞത് ചടങ്ങുകള്‍ക്കിടെ; രണ്ട് സ്റ്റാഫ് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്തു

താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറ്റി നല്‍കി; തിരിച്ചറിഞ്ഞത് ചടങ്ങുകള്‍ക്കിടെ; രണ്ട് സ്റ്റാഫ് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖിക

കൊല്ലം: കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി.

കടയ്‌ക്കല്‍ വാച്ചിക്കോണം സ്വദേശിയായ രാമദേവന്റെ (68) മൃതദേഹത്തിന് പകരം രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമദേവന്റേതെന്ന് കരുതി അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലെത്തിച്ച്‌ പുറത്തെടുത്തപ്പോഴാണ് മാറിയ വിവരം മനസിലാക്കുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച്‌ ശരിക്കുള്ള മൃതദേഹവുമായി ബന്ധുക്കള്‍ മടങ്ങുകയായിരുന്നു.

ബന്ധുക്കളെ കാണിച്ച്‌ ഉറപ്പുവരുത്തിയതിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ വെന്റിലേറ്ററില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാമദേവന്റെ മൃതദേഹം ഒറ്റനോട്ടത്തില്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാൻ സാധിക്കാത്തതാണ് അബദ്ധം പറ്റാൻ കാരണമെന്നാണ് വിവരം.

സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം തുടങ്ങി. രഞ്ജിനി, ഉമ എന്നീ സ്റ്റാഫ് നഴ്‌സുമാരെ സംഭവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തു.