video
play-sharp-fill

തെരുവുനായ ആക്രമണം: കോട്ടയം ജില്ലയിൽ അഞ്ച്  ഹോട്സ്പോട്ടുകള്‍ കണ്ടെത്തി; ഏറ്റവും കൂടുതൽ തെരുവുനായ  ആക്രമണമുണ്ടായത് ചങ്ങനാശേരിയിൽ

തെരുവുനായ ആക്രമണം: കോട്ടയം ജില്ലയിൽ അഞ്ച് ഹോട്സ്പോട്ടുകള്‍ കണ്ടെത്തി; ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണമുണ്ടായത് ചങ്ങനാശേരിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: തെരുവുനായ ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമണസാധ്യതയേറെയുള്ള 5 ഹോട്സ്പോട്ടുകള്‍ ജില്ലയില്‍ കണ്ടെത്തി.

2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള തെരുവുനായ ആക്രമണങ്ങളുടെ കണക്കെടുത്താണ് ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയത്. ഒരു മാസം പത്തോ അതിലധികം നായയുടെ കടിയുണ്ടായ സ്ഥലങ്ങളെയാണു മൃഗസംരക്ഷണ വകുപ്പ് ഹോട്സ്പോട്ടായി നിശ്ചയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ നഗരസഭ എന്നിവിടങ്ങളിലെ വെറ്ററിനറി പോളി ക്ലിനിക് പരിധി, വൈക്കം വെറ്ററിനറി ആശുപത്രിയുടെ പരിധി, വെച്ചൂര്‍ വെറ്ററിനറി ഡിസ്പെൻസറിയുടെ പരിധി എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകളായി തിരഞ്ഞെടുത്തത്. 2022ല്‍ ഏറ്റവും അധികം നായകടിയുണ്ടായ സ്ഥലം ചങ്ങനാശേരിയാണ്. 321 പേര്‍ക്കാണ് ഇവിടെ കടിയേറ്റത്.

മാസം 40 പേര്‍ക്ക് ഇവിടെ കടിയേറ്റിട്ടുണ്ട്. രണ്ടാമത് കാഞ്ഞിരപ്പള്ളിയാണ്. 192 പേര്‍ക്കു കടിയേറ്റു. മാസം ഇവിടെ 24 പേര്‍ക്കു കടിയേറ്റന്നാണു കണക്ക്.

പാലാ – 167. ഇവിടെ മാസം 20 പേര്‍ക്കാണു കടിയേറ്റത്. വൈക്കത്ത് 150 പേര്‍ക്കും വെച്ചൂരില്‍ 142 പേര്‍ക്കും കടിയേറ്റു. ഇവിടെ മാസം യഥാക്രമം 18, 17 എന്നിങ്ങനെ നായകടിയുണ്ടായി.വന്ധ്യംകരണം ചെയ്ത നായകള്‍ക്ക് ആക്രമണ സ്വഭാവം കുറവാണെന്നു വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയില്‍ സാധാരണയായി കാണുന്ന നാടൻ നായകള്‍ (പെരിയ നായ) കൂട്ടമായി നില്‍ക്കുമ്ബോഴാണ് അക്രമകാരികളാകുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വൈക്കം താലൂക്കിലെ മറവൻതുരുത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നായകടി ശല്യം രൂക്ഷമായിരുന്നു.