Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആര്‍ഡിഎക്സിന്റെ ടീസര്‍ പുറത്തിറങ്ങി.

ഒരു മിനിറ്റ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം ആക്ഷൻരംഗങ്ങളാണ്. പ്രധാനവേഷത്തിലെത്തുന്ന ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ കഥാപാത്രങ്ങളെ ടീസറില്‍ പരിചയപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം നിര്‍വഹിച്ച ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25ന് തീയറ്ററുകളില്‍ എത്തും.

മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ഡിഎക്സ് (റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്.

ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കല്‍, സംഗീതസംവിധാനം – സാം സി എസ്, വരികള്‍ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാൻസ് കണ്‍ട്രോളര്‍ – സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – ജാവേദ് ചെമ്ബ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷൻ മാനേജര്‍ – റോജി പി കുര്യൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആര്‍ ഒ – ശബരി.