
ഹണി റോസ് വരെ മാറി നിൽക്കും!! ഹോട്ട് ലുക്കിൽ തിളങ്ങി നടി അന്ന രാജൻ; ആരാധകരെ ഞെട്ടിച്ച് താരം; ചിത്രങ്ങളും വീഡിയോകളും വൈറൽ
സ്വന്തം ലേഖകൻ
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അന്ന രാജൻ. അതിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തു.പിന്നീട് ലോനപ്പന്റെ മാമോദീസ, വെളിപാടിന്റെ പുസ്തകം, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അന്ന അഭിനയിച്ചു. ഇടുക്കി ബ്ലാസ്റ്റേഴ്സാണ് താരത്തിന്റെ അടുത്ത സിനിമ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായ്
പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അന്നയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ് എം ആഡസാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത്രയും ലുക്കിൽ അടുത്തെങ്ങും അന്നയെ കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇത് എവിടെ വന്നപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല. ഹണി റോസും അന്ന രാജനും ഈ മേഖലയിൽ കടുത്ത മത്സരത്തിൽ ആണെന്ന് പോലും തോന്നിപോകും ഓരോ ഉദ്ഘാടന പരിപാടികളുടെ വീഡിയോ വരുമ്പോഴും.
സിനിമയ്ക്ക് പുറത്തും അന്നയ്ക്ക്
ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ അന്ന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. ഹണി റോസ് അന്നയ്ക്ക് മുന്നിൽ മാറി നിൽക്കുമെന്നാണ് ആരാധകർ ഇപ്പോൾ പതിവായി കമന്റുകൾ ഇടുന്നത്