പൊലീസിൽ ചേർക്കും മുൻപ് മുതലാളിയെത്തി!!! പാലാ സ്റ്റേഷനിലെ കാത്തിരിപ്പിന് അവസാനം; ബീഗിളിനെത്തേടി ഉടമയെത്തി; ഇനി വീട്ടിലേക്ക്

Spread the love

സ്വന്തം ലേഖകൻ
പാലാ: ബീ​ഗിളിന്റെ കാത്തിരിപ്പിന് അവസാനമായി. പാലാ സ്റ്റേഷനിൽ തന്റെ മുതലാളിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലുനാൾ.

ഉടമ വന്നില്ലായെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനിരിക്കെയാണ് ബീ​ഗിളിന്റെ ഉടമ അരുൺ സ്റ്റേഷനിലെത്തിയത്. അരുണിന്റെ വരവ് അല്പം കൂടി വൈകിയിരുന്നുവെങ്കിൽ ബീ​ഗിൾ പൊലീസിൽ ചേർന്നേനെ.

പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പട്ട നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാരാണ് പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പാലാ പോലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തിരുന്നു. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണെന്ന് പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച വാർത്ത കണ്ടതോടെയാണ് ഉടമ ബീഗിളിനെ തേടി എത്തിയത്.