video
play-sharp-fill

കൊല്ലത്ത് പിജി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആറ് വർഷമായുള്ള ബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയും ചെയ്തതിൽ മനംനൊന്തെന്ന് റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ

കൊല്ലത്ത് പിജി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആറ് വർഷമായുള്ള ബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയും ചെയ്തതിൽ മനംനൊന്തെന്ന് റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: കൊല്ലത്ത് പിജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കോട്ടത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കാമുകനായ സൈനികൻ പിടിയിലായത്. സംഭവത്തിൽ കോട്ടത്തല സരിഗ ജംഗ്‌ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 23നാണ് വൃന്ദ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ആറ് വർഷമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയാണ് വൃന്ദയുടെ ആത്മഹത്യ. ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ , അനു കൃഷ്ണനെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേയ്‌ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന്, ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.