നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായി;ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ..! ഹർജി ജൂലൈ ഏഴിനു പരി​ഗണിക്കും

നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായി;ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ..! ഹർജി ജൂലൈ ഏഴിനു പരി​ഗണിക്കും

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരി​ഗണിച്ചത്.

മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വേണം. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോ​ഗിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതി അഭിഭാഷകനായ ​ഗൗരവ് അ​ഗർവാളാണ് അതിജീവിതക്കായി ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തിൽ നിലപാട് അറിയിക്കാൻ കേസിലെ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി. ഹർജി ജൂലൈ ഏഴിനു പരി​ഗണിക്കാനായി മാറ്റി.

Tags :