
‘എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോൾ ആരുമില്ലല്ലോ..! ഇറ്റ്സ് മൈ റിക്വസ്റ്റ്… ഒന്ന് റിപ്ലൈ തരാമോ… ഒന്ന് ഇൻബോക്സിൽ വാഡോ’; ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ‘വിനീത’ എന്ന വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സിൽ കൃഷ്ണപ്രിയ കുറിച്ചത് ഇങ്ങനെ ..!! ഇൻബോക്സിൽ വരാൻ കെഞ്ചിയത് എന്തിന്? സോഷ്യൽ മീഡിയ താരത്തിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: നൃത്താധ്യാപികയും സോഷ്യൽ മീഡിയ റീൽസ് താരവുമായ തൃശ്ശൂർ സ്വദേശിനി കൃഷ്ണപ്രിയ(29)യുടെ ആത്മഹത്യയിൽ ദുരൂഹത. ജീവനൊടുക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുൻപ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്‌സില്‍ കൃഷ്ണപ്രിയ തന്റെ അക്കൗണ്ടില്‍ നിന്നും ചില കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഈ കമന്റുകളാണ് ഇപ്പോള്‍ മരണത്തില്‍ സംശയമുയര്‍ത്തുന്നത്.
വിനീതാ എന്ന പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കൃഷ്ണപ്രിയ കമന്റുകൾ രേഖപ്പെടുത്തിയത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

കം ഇൻബോക്സ്. പ്ലീസ് ഇറ്റ്സ് മൈ റിക്വസ്റ്റ്…. നിങ്ങള്‍ക്കൊക്കെ ഇതെന്താ പറ്റിയത്…. എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോള്‍ ആരുമില്ലല്ലോ… എന്തിനാ എല്ലാവരും എന്നോട് ഇങ്ങനെ ചെയ്യുന്നത്… ഡിയര്‍ എന്തെങ്കിലും കാര്യം പറഞ്ഞിട്ട് പൊക്കോളൂ… ഞാൻ പിന്നെ ഡിസ്റ്റര്‍ബ്ബ് ചെയ്യില്ല… പ്ലീസ് ടെല്‍മീ… വൈ ആള്‍ ആര്‍ ഗെറ്റിങ് മം… പ്ലീസ് ടെല്‍മീ… ഇറ്റ്സ് മൈ റിക്വസ്റ്റ്… ഒന്ന് റിപ്ലൈ തരാമോ… ഒന്ന് ഇൻബോക്സില്‍ വാഡോ… എന്നിങ്ങനെയുള്ള കമന്റുകളാണ് കൃഷ്ണപ്രിയ രേഖപ്പെടുത്തിയിരിക്കുന്നത്.
ചലച്ചിത്ര താരം ദേവികാ സഞ്ജയുടെ ചിത്രങ്ങളാണ് അക്കൗണ്ടിലുള്ളത്. ഇത് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉപയോഗിച്ചയാളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലാവാം കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.
ഈ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങള്‍ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂര്‍ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അക്കൗണ്ട് ഉപയോഗിച്ചു കൊണ്ടിരുന്നതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി ഇൻസ്റ്റാഗ്രാം പേരന്റ് കമ്ബനിയായ മെറ്റക്ക് റിക്വസ്റ്റ് നല്‍കിയിരിക്കുകയാണ്. ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തിയാല്‍ കൃഷ്ണ പ്രിയ ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താനാവും.