
രാത്രി സവാരിക്കിറങ്ങിയ ദമ്പതികളെ മോഷണത്തിനായി തടഞ്ഞു നിർത്തി; കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞതോടെ കാശ് അങ്ങോട്ട് നല്‍കി മോഷ്ടാക്കള്‍ തടിതപ്പി
സ്വന്തം ലേഖകൻ
ഡല്‍ഹി: ദമ്പതികളെ തടഞ്ഞു നിര്‍ത്തി മോഷണത്തിനു ശ്രമിച്ചവര്‍ അവസാനം 100 രൂപ അങ്ങോട്ട് നല്‍കി തിരിച്ചു പോയി. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. ദമ്പതികള്‍ റോഡിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് അല്‍പനേരത്തെ സംസാരത്തിനു ശേഷം ദമ്പതികളുടെ കയ്യില്‍ ഒന്നുമില്ലെന്ന് ബോധ്യമായതോടെ 100 രൂപ ദമ്പതികള്‍ക്കു നല്‍കി കവര്‍ച്ചാ സംഘം തിരിച്ചുപോയി.
ഹെല്‍മെറ്റിട്ട്, മുഖം മറച്ച നിലയിലായിരുന്നു ഇരുവരും. സംഭവത്തിന്റെ സിസിടിവി ദൃശ്യം പ്രചരിച്ചതോടെ പൊലിസ് അന്വേഷണത്തിനൊടുവില്‍ ഇരുവരും പിടിയിലായി. മുപ്പതോളം മൊബൈല്‍ഫോണുകള്‍ മോഷ്ടാക്കളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തതായി പൊലിസ് പറയുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0